റി​സോ​ർ​ട്ടി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ചു
Monday, March 25, 2024 10:54 PM IST
ക​ൽ​പ്പ​റ്റ: കു​ന്ന​ന്പ​റ്റ സീ​താ​റാം​വ​യ​ലി​ൽ റി​സോ​ർ​ട്ടി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ചു. ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ എം.​വി.​എം ന​ഗ​ർ ബാ​ലാ​ജി​യാ​ണ്(21)​മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

സ്വി​മ്മിം​ഗ് പൂ​ളി​ലെ വൈ​ദ്യു​ത​വി​ള​ക്ക് ഘ​ടി​പ്പി​ച്ച ഗ്രി​ല്ലി​ൽ പി​ടി​ച്ച​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഷോ​ക്കേ​റ്റ​യു​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ചെ​യ്തി​ല്ല.

പോ​ണ്ടി​ച്ചേ​രി അ​റു​പ​ടൈ വീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ബാ​ലാ​ജി. വ​യ​നാ​ട് സ​ന്ദ​ർ​ശ​ത്തി​നെ​ത്തി​യ 12 പേ​ര​ട​ങ്ങു​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു. ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​യി.