വ​ള്ളി​യൂ​ർ​ക്കാ​വി​ൽ ഹ​രി​ത​ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​നം ജ​ന​ശ്ര​ദ്ധ നേ​ടു​ന്നു
Tuesday, March 26, 2024 7:26 AM IST
മാ​ന​ന്ത​വാ​ടി: ആ​റാ​ട്ട് മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന വ​ള്ളി​യൂ​ർ​ക്കാ​വി​ൽ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ജ​ന​ശ്ര​ദ്ധ നേ​ടു​ന്നു. പൂ​ർ​ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ഉ​ത്സ​വം ന​ട​ത്തു​ന്ന​ത്. നി​ത്യേ​ന നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്ന താ​ഴെ​ക്കാ​വ് പ​രി​സ​രം, ച​ന്ത, കാ​ർ​ണി​വ​ൽ ഗ്രൗ​ണ്ട്, പ്ര​ദ​ർ​ശ​ന ന​ഗ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടാ​റു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി മാ​തൃ​ക​യാ​വു​ക​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ത​ക​ർ​മ​സേ​ന.

ഉ​ത്സ​വ സ​മാ​പ​ന​ത്തി​നു​ശേ​ഷം മൂ​ന്നു ദി​വ​സം കൂ​ടി സേ​ന​യു​ടെ സേ​വ​നം വ​ള്ളി​യൂ​ർ​ക്കാ​വി​ൽ ഉ​ണ്ടാ​കും. ഇ​ത് ര​ണ്ടാം വ​ർ​ഷ​മാ​ണ് ഹ​രി​ത​ക​ർ​മ​സേ​ന ഉ​ത്സ​വ​ന​ഗ​രി ശു​ചീ​ക​രി​ക്കു​ന്ന​ത്. 70 പേ​ര​ട​ങ്ങു​ന്ന സേ​ന ഷി​ഫ്റ്റു​ക​ളാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. രാ​വി​ലെ എ​ട്ട​ര മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര വ​രെ​യാ​ണ് സ​മ​യം.

ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ത​രം​തി​രി​ച്ച് ചാ​ക്കു​ക​ളി​ലാ​ക്കി ന​ഗ​ര​സ​ഭ​യു​ടെ എം​സി​എ​ഫു​ക​ളി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്. ബി​ന്ദു സു​രേ​ഷ്, ര​മ, വ​സു​മ​തി, റാ​ഹി​ദ, അ​സ്മാ​ബി, ഷീ​ല, റീ​ന എ​ന്നി​വ​രാ​ണ് ശു​ചീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.