പു​ല​യ​ൻ​കൊ​ല്ലി​യി​ൽ കു​ളം ന​വീ​ക​രി​ച്ചു
Tuesday, March 26, 2024 7:26 AM IST
കാ​ട്ടി​ക്കു​ളം: ലോ​ക ജ​ല​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ, തൃ​ശൂ​ർ ബ​യോ നേ​ച്ച​ർ ക്ല​ബ് എ​ന്നി​വ​യു​ടെ​യും വ​ണ്ടൂ​ർ അം​ബേ​ദ്ക​ർ, പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​സ്ഡി​എം കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പു​ല​യ​ൻ​കൊ​ല്ലി​ക്കു സ​മീ​പ​മു​ള്ള കു​ളം ന​വീ​ക​രി​ച്ചു.

മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് ഹ​രി​ത സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൾ​ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ശ്രീ​ജി​ത്ത്, ബ​യോ നേ​ച്ച​ർ ക്ല​ബ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​ത സ​മി​തി സെ​ക്ര​ട്ട​റി സി.​എ​സ്. വേ​ണു സ്വാ​ഗ​ത​വും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​സ​രി​ത ന​ന്ദി​യും പ​റ​ഞ്ഞു.