കൗ​തു​ക​മാ​യി വ​ള്ളി​യൂ​ർ​ക്കാ​വിലെ വോ​ട്ടു​ക​ട
Tuesday, March 26, 2024 7:26 AM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് ഉ​ത്സ​വ​ന​ഗ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ഒ​രു​ക്കി​യ വോ​ട്ടു​ക​ട കൗ​തു​ക​മാ​യി. പൊ​തു​ജ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്വീ​പ്, നെ​ഹ്റു യു​വ​കേ​ന്ദ്ര, ഇ​ല​ക്‌​ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്, താ​ലൂ​ക്ക് ഓ​ഫീ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വോ​ട്ടു​ക​ട ഒ​രു​ക്കി​യ​ത്. ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​രി​ച​യ​പ്പെ​ടാ​നും സെ​ൽ​ഫി എ​ടു​ക്കാ​നും സെ​ൽ​ഫി മ​ധു​രം നു​ണ​യാ​നും വോ​ട്ടു​ക​ട​യി​ൽ സൗ​ക​ര്യ​മു​ണ്ട്.

സ്വീ​പ് പ്ര​തി​നി​ധി ഹ​രീ​ഷ്കു​മാ​ർ ന​ട​ൻ​മാ​രു​ടെ ശ​ബ്ദ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വോ​ട്ടു​ക​ട​യി​ലെ വേ​റി​ട്ട കാ​ഴ്ച​യാ​ണ്. 27 വ​രെ വോ​ട്ടു​ക​ട പ്ര​വ​ർ​ത്തി​ക്കും. എം​സി​സി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ എ​ഡി​എം കെ. ​ദേ​വ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​യു. സി​ത്താ​ര, നെ​ഹ്റു യു​വ​കേ​ന്ദ്ര പ്ര​തി​നി​ധി കെ.​എ. അ​ഭി​ജി​ത്ത്, സ്വീ​പ് അ​സി​സ്റ്റ​ന്‍റ് റോ​ഷ​ൻ രാ​ജു, വ​ള്ളി​യൂ​ർ​ക്കാ​വ് പാ​ര​ന്പ​ര്യ ട്ര​സ്റ്റി ഏ​ച്ചോം ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.