ല​ക്ഷ്യ 2കെ24: ​ഫാ​ഷ​ൻ ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Wednesday, March 27, 2024 5:56 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ് ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ല​ക്ഷ്യ 2കെ24 ​പേ​രി​ൽ ഫാ​ഷ​ൻ ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ് ടെ​ക്നോ​ള​ജി കോ​ഴ്സ് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക​ത​യും നി​ർ​ണാ​ണ വൈ​ദ്യ​ഗ്ധ്യ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യി ല​ക്ഷ്യ 2കെ24 ​മാ​റി.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ റെ​ക്കോ​ർ​ഡ് വ​ർ​ക്കു​ക​ൾ, അ​തി​മ​നോ​ഹ​ര​മാ​യ വ​സ്ത്ര​നി​ർ​മാ​ണ​ങ്ങ​ൾ, എം​ബ്രോ​യ്ഡ​റി വ​ർ​ക്കു​ക​ൾ, ഗ്ലാ​സ് പെ​യി​ന്‍റിം​ഗു​ക​ൾ തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും ചാ​തു​ര്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​വ​യാ​യി​രു​ന്നു ല​ക്ഷ്യ 2കെ24 ​ലെ പ്ര​ദ​ർ​ശ​ങ്ങ​ൾ. പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് പു​റ​മേ, "പാ​ര​ന്പ​ര്യം' എ​ന്ന വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഫാ​ഷ​ൻ ഷോ​യും അ​വ​ത​രി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ഈ ​സ്ഥാ​പ​ന​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ ശ്രേ​ഷ്ഠ പു​ര​സ്കാ​ര ജേ​താ​വ് ജോ​യ്സി ജെ​യ്സ​ണ്‍, പൂ​ർ​വ വി​ദ്യാ​ർ​ഥി​യും 2022 ലെ ​ഏ​റ്റ​വും ന​ല്ല കോ​സ്റ്റ്യും ഡി​സൈ​ന​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് ഫ​വാ​സ് റ​സാ​ക്ക് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, പ്രൊ​ജ​ക്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ അ​നി​ലി​റ്റ്, ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​ധി​നി​ധി എ.​എ​ൻ. ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.