സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, March 27, 2024 5:56 AM IST
മി​ന​ങ്ങാ​ടി: സ​ക്ഷ​മ വ​യ​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ആ​ദി​വാ​സി​ക​ൾ​ക്കാ​യ് ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് മീ​ന​ങ്ങാ​ടി വി​വേ​കാ​ന​ന്ദാ വി​ദ്യാ​മ​ന്ദി​ര​ത്തി​ൽ ന​ട​ന്നു. കൊ​ച്ചി​ൻ ഷി​പ്യാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ന്നു വ​രു​ന്ന പ​ഴ​ശി​വി​ഷ​ൻ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നാ​ലാ​മ​ത്തെ ക്യാ​ന്പി​ൽ ഇ​രു​നൂ​റോ​ളം വ​ന​വാ​സി​ക​ൾ​ക്ക് രോ​ഗ​നി​ർ​ണ​യം ന​ട​ത്തി തു​ട​ർ​ചി​കി​ൽ​സ ഉ​റ​പ്പ് വ​രു​ത്തി.

ഇ​തി​നോ​ട​കം അ​ഞ്ഞൂ​റോ​ളം പേ​ർ​ക്ക് ക​ണ്ണ​ട​യും നൂ​റോ​ളം പേ​ർ​ക്ക് ശ​സ്ത്ര​ക്രി​യ അ​ട​ക്കം തു​ട​ർ ചി​കി​ൽ​സ​യും ന​ട​ത്തി വ​രു​ന്നു. ബ​ത്തേ​രി ശാ​ര​ദാ ക​ണ്ണാ​ശു​പ​ത്രി​യി​ലെ ഡോ. ​ആ​ദ​ർ​ശ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ക്ഷ​മ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി.​വി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സ​ക്ഷ​മ​യു​ടെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ദേ​വ​കി, ജി​ല്ലാ മ​ഹി​ളാ പ്ര​മു​ഖ് മാ​യ​രു​ഗ്മി​ണി ഭാ​സ്ക​ര​ൻ, കോ​ഴി​ക്കോ​ട് കോം​ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി​യി​ലെ ക്യാ​ന്പ് കോ​ർ​ഡി​നേ​റ്റ​ർ സു​ജേ​ഷ്, അ​നി​ൽ ക​ര​ണി, സു​ജ​ന പു​ൽ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.