ബൈ​ക്ക് ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, March 27, 2024 10:47 PM IST
മേ​പ്പാ​ടി: നി​യ​ന്ത്ര​ണം​വി​ട്ട് ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ലി​ടി​ച്ച ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മു​പ്പൈ​നാ​ട് റി​പ്പ​ണ്‍ വാ​ള​ത്തൂ​ർ പൂ​ക്കോ​ത്ത് ഹ​ക്കീം​ഷി​ഫാ​ന​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്റാ​ഫി​യാ​ണ്(19) മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ൻ ചേ​ര​ന്പാ​ടി മി​ല്ല​ത്ത് ന​ഗ​ർ മു​ഹ​മ്മ​ദ് ഷി​ബി​ലാ​ൽ(18) ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഊ​ട്ടി റോ​ഡി​ൽ റി​പ്പ​ണ്‍ 52ലാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ​നി​ന്നു ജോ​ലി​സ്ഥ​ല​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് റാ​ഫി എ​തി​രേ​വ​ന്ന ജീ​പ്പി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട​ത്. മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ മ​ര​ണം.