കെ​സി​വൈ​എം യു​വ​ജ​ന സം​ഗ​മം ന​ട​ത്തി
Saturday, April 20, 2024 6:07 AM IST
മാ​ന​ന്ത​വാ​ടി: യു​വ​ജ​ന വ​ർ​ഷാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഘ​ട​കം വൈ​ബ്ര​ൻ​സ്-2024 എ​ന്ന പേ​രി​ൽ ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ യു​വ​ജ​ന സം​ഗ​മം ന​ട​ത്തി. 612 യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം സി​ജോ​യ് വ​ർ​ഗീ​സ് യു​വ​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു. കെ​സി​വൈ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഗ്രാ​ലി​യ അ​ന്ന അ​ല​ക്സ് വെ​ട്ടു​കാ​ട്ടി​ലി​നെ ആ​ദ​രി​ച്ചു.

കെ​സി​വൈ​എം രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​റ്റി അ​ന്ന ബെ​ന്നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​ജി​ൻ ജോ​സ​ഫ് വെ​ള്ള​പ്ലാ​ക്കി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ലീ​ഷ ജേ​ക്ക​ബ്, ഡെ​ലി​സ് സൈ​മ​ണ്‍, ട്ര​ഷ​റ​ർ ജോ​ബി​ൻ ജോ​യ്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി​ൻ ത​ട​ത്തി​ൽ, ഡ​യ​റ​ക്ട​ർ ഫാ.​സാ​ന്‍റോ അ​ന്പ​ല​ത്ത​റ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ബെ​ൻ​സി ജോ​സ് എ​സ്എ​ച്ച് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രി​യ​രാ​ഗം ബാ​ൻ​ഡി​ന്‍റെ ഫ്യൂ​ഷ​ൻ വി​സ്മ​യം അ​ര​ങ്ങേ​റി.