ജൈ​വ വ​ളം വി​ത​ര​ണം
Sunday, October 20, 2019 11:59 PM IST
പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി കൃ​ഷി​ഭ​വ​നി​ല്‍ 75 ശ​ത​മാ​നം സ​ബ്‌​സി​ഡി​യോ​ടെ ജൈ​വ​വ​ള വി​ത​ര​ണം ഇ​ന്നു തു​ട​ങ്ങും. നേ​ര​ത്തേ അ​പേ​ക്ഷി​ച്ച​വ​ര്‍ നി​കു​തി​ശീ​ട്ടി​ന്റെ പ​ക​ര്‍​പ്പ് സ​ഹി​തം എ​ത്ത​ണം. സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ നീ​റ്റു​ക​ക്ക​യും ല​ഭ്യ​മാ​ണ്.

ക​ണി​യം​വ​യ​ല്‍ റോ​ഡ് ത​ക​ര്‍​ന്നു

ഗൂ​ഡ​ല്ലൂ​ര്‍:​ദേ​വ​ര്‍​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ ആ​ല​വ​യ​ല്‍-​ക​ണി​യം​വ​യ​ല്‍-​ത്രീ​ഡി​വി​ഷ​ന്‍ റോ​ഡ് ത​ക​ര്‍​ന്നു. റോ​ഡി​ല്‍ പ​ലേ​ട​ത്തും വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടു. ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ഴി​ക​ളി​ല്‍​ച്ചാ​ടി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തു പതിവാണ്. കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ക​ണി​യം​വ​യ​ല്‍, ത്രീ​ഡി​വി​ഷ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് റോ​ഡ് ത​ക​ര്‍​ന്ന​തു​മൂ​ലം കൂ​ടു​ത​ല്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാന്‌ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.