വീ​ട് അ​നു​വ​ദി​ച്ച​തി​നു ആ​ദി​വാ​സി വ​നി​ത​യോ​ട് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​രോ​പ​ണം
Wednesday, November 20, 2019 1:14 AM IST
ക​ല്‍​പ്പ​റ്റ: വീ​ട് അ​നു​വ​ദി​ച്ച​തി​നു ആ​ദി​വാ​സി വ​നി​ത​യോ​ടു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വാ​ര്‍​ഡ് മെം​ബ​റും ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​ര്‍ മു​ഖേ​ന ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​രോ​പ​ണം. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനും പ​ത്താം വാ​ര്‍​ഡ് മെ​ബ​ര്‍​ക്കു​മെ​തി​രെ വീ​ടി​ന്‍റെ ഗു​ണ​ഭോ​ക്താ​വ് പാ​പ്ല​ശേ​രി കു​ല്ലൂ​ര്‍​ക്കു​ന്ന് ന​ങ്ങി, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രാ​യ പി.​ടി. സു​ജി​ത്ത്, കെ. ​അ​മ്മ​ണി, മു​ജീ​ബ്‌​റ​ഹ്മാ​ന്‍ അ​ഞ്ചു​കു​ന്ന് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ക​മ്മീ​ഷ​ന്‍ ചോ​ദി​ച്ച​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന സു​ജി​ത്തി​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും പോ​ലീ​സും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

കു​റി​ച്യാ​ട് വ​ന​ത്തി​ല്‍​നി​ന്നു ക​ല്ലൂ​ര്‍​കു​ന്നി​ല്‍ പു​ര​ന​ധി​വ​സി​പ്പി​ച്ച പ​ണി​യ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ന​ങ്ങി​ക്ക് 2017-2018ലാ​ണ് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് വീ​ട് അ​നു​വ​ദി​ച്ച​ത്. നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്‍ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി. പി​ന്നീ​ട് ന​ങ്ങി സ്വ​ന്തം നി​ല​യ്ക്കു ആ​ളെ ഏ​ര്‍​പ്പെ​ടു​ത്തി​യാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

വീ​ട് അ​നു​വ​ദി​ച്ച​തി​നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വാ​ര്‍​ഡ് മെം​ബ​റും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി അ​ടു​ത്ത​കാ​ല​ത്താ​ണ് ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​ര്‍ ന​ങ്ങി​യെ അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​തി​നാ​ണ് സു​ജി​ത്തി​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ നീ​ക്കം. വീ​ടു​പ​ണി​യു​ടെ മ​റ​വി​ല്‍ സു​ജി​ത്ത് ന​ങ്ങി​യി​ല്‍​നി​ന്നു പ​ണം ത​ട്ടി​യെ​ന്നു വ​രു​ത്തി​ത്തീ​ര്‍​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും സ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.