നീ​ല​ഗി​രി ജി​ല്ല​യി​ൽ സൗ​ജ​ന്യ റേ​ഷ​ൻ
Wednesday, April 1, 2020 11:02 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന് മു​ത​ൽ സൗ​ജ​ന്യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. 2,13,432 റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സൗ​ജ​ന്യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ൽ 404 റേ​ഷ​ൻ ക​ട​ക​ളാ​ണു​ള്ള​ത്. 28 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വ് വ​രു​ന്ന​ത്. അ​രി, പ​രി​പ്പ്, പാ​മോ​യി​ൽ, പ​ഞ്ച​സാ​ര, മ​ണ്ണെ​ണ്ണ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും 1000 രൂ​പ​യു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​യും പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കും. ഏ​പ്രി​ൽ മാ​സ​ത്തെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളാ​ണ് കൊ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ക​ലം പാ​ലി​ച്ച് മു​ഖ​ക​വ​ചം അ​ണി​ഞ്ഞാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങേ​ണ്ട​ത്. കൂ​ട്ടം​കൂ​ട്ട​മാ​യി നി​ൽ​ക്ക​രു​ത്. റേ​ഷ​ൻ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ 0423 2441216 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പ്ര​ത്യേ​കം ടോ​ക്ക​ണു​ക​ൾ വി​ത​ര​ണം ചെ​യ്തി​രി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി 100 കാ​ർ​ഡു​ക​ൾ​ക്കാ​ണ് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11 വ​രെ 25 കാ​ർ​ഡു​ക​ൾ​ക്കും പ​തി​നൊ​ന്ന് മു​ത​ൽ ഒ​ന്നു​വ​രെ 25 കാ​ർ​ഡു​ക​ൾ​ക്കും ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ 25 കാ​ർ​ഡു​ക​ൾ​ക്കും നാ​ല് മു​ത​ൽ ആ​റ് വ​രെ 25 കാ​ർ​ഡു​ക​ൾ​ക്കു​മാ​ണ് സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക. ടോ​ക്ക​ണ്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് റേ​ഷ​ൻ ക​ട​ക​ൾ​ക്ക് മു​ന്പി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.