വ​യ​നാ​ട്ടി​ൽ 12 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Tuesday, July 14, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഇ​ന്ന​ലെ 12 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ 93 ആ​യി. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ ആ​ളു​ക​ൾ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്.
ജൂ​ണ്‍ 27നു ​ദു​ബാ​യി​ൽ​നി​ന്നു​വ​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി(54), ജൂ​ലൈ ഒ​ന്പ​ത്, 10, 11, 13 തി​യ​തി​ക​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ കാ​ക്ക​വ​യ​ൽ സ്വ​ദേ​ശി(62), വെ​ള്ള​മു​ണ്ട സ്വ​ദേ​ശി(42), പി​ലാ​ക്കാ​വ് സ്വ​ദേ​ശി(24), പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി(39), മു​ട്ടി​ൽ സ്വ​ദേ​ശി(22), മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി(21), അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി(27), എ​ളു​മ​ന്ദം സ്വ​ദേ​ശി(42), പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി (51), 10നു ​ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി​യ പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ എ​ന്നി​വ​രി​ലാ​ണ് പു​തു​താ​യി വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.
വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​തു​വ​രെ 197 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 99 പേ​ർ രോ​ഗ​മു​ക്തി നേ​ടി. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 321 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 293 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ ജി​ല്ല​യി​ൽ 3,584 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.