യു​കെ​യി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം: ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷം ത​ട്ടി​യ ഒ​രാ​ൾ​ക്കെ​തി​രേ കേ​സ്
Sunday, April 21, 2024 7:23 AM IST
പ​യ്യ​ന്നൂ​ര്‍: യു​കെ​യി​ലെ ക​മ്പ​നി​യി​ല്‍ ജോ​ലി​യും വീ​സ​യും ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 2,78,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളൂ​രി​ലെ പി.​വി.​രാ​ജേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് തൃ​ശൂ​ര്‍ ഇ​ട​ക്ക​ഴി​യൂ​രി​ലെ കൊ​ച്ച​ഞ്ചേ​രി ഹൗ​സി​ല്‍ ഷാ​ജ​ഹാ​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ല്‍ 14നും ​ജൂ​ണ്‍ 26നു​മി​ട​യി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. യു​കെ​യി​ലെ റെ​ഡ് ബു​ള്‍ എ​ന്ന ക​മ്പ​നി​യി​ല്‍ ജോ​ലി​യും അ​തി​നു​ള്ള വീ​സ​യും ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ല ത​വ​ണ​ക​ളാ​യി പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നും ഗൂ​ഗി​ള്‍​പേ വ​ഴി​യാ​യി പ​ണം കൈ​പ്പ​റ്റി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍, നാ​ളി​തു​വ​രേ​യാ​യി വാ​ഗ്ദാ​നം ചെ​യ്ത വീ​സ​യോ അ​തി​നാ​യി ന​ല്‍​കി​യ പ​ണ​മോ തി​രി​ച്ച് ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.