വോ​ട്ടിം​ഗ് മെ​ഷീ​നെ​തി​രേ തെ​റ്റാ​യ പ്ര​ചാ​ര​ണം; കേ​സെ​ടു​ത്ത് സൈ​ബ​ർ ക്രൈം ​പോ​ലീ​സ്
Sunday, April 21, 2024 7:23 AM IST
ക​ണ്ണൂ​ർ: ലോ​ക്സ​ഭാ ഇ​ല​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തെ​ര​ഞ്ഞെ‌​ടു​പ്പ് ഫ​ല​ത്തെ ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നെ കു​റി​ച്ച് തെ​റ്റാ​യ വി​വ​രം പോ​സ്റ്റ് ചെ​യ്‌​ത​തി​ന് ക​ണ്ണൂ​ർ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഏ​പ്രി​ൽ ഒ​ന്പ​തി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ മാ​യ സം​ഭ​വം.വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ല്ലാ വോ​ട്ടു​ക​ളും ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് മാ​ത്ര​മാ​ണ് ല​ഭി​ക്കുന്ന​ത്, 100 ന് ​മു​ക​ളി​ൽ വോ​ട്ടു​ക​ളെ​ല്ലാം ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് ല​ഭി​ക്കു​ന്നു, ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് ക​ള​ക്‌​ട​റും ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ന്‍റേ​യും മ​റ്റും വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റു ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് സൈ​ബ​ർ പോ​ലീ​സ് സ്വ​മേ​ധ​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ​ട്രോ​ളിം​ഗ് ടീ​മാ​ണ് കേ​സി​നാ​ധാ​ര മാ​യ സം​ഭ​വം ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​നെ വാ​ട്സ് ആ​പ് മു​ഖാ​ന്ത​രം വി​വ​ര​മ​റി​യി​ക്കാം. വാ​ട്സ്ആ​പ് ന​മ്പ​ർ 9497942713.