കൊ​ടുംവേ​ന​ലി​ൽ വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​വീ​ഴു​ന്നു
Tuesday, April 23, 2024 7:57 AM IST
ഇ​രി​ട്ടി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ചെ​റു​കി​ട നേ​ന്ത്ര വാ​ഴ​ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​ള​മ​ന സ്വ​ദേ​ശി മു​ട​ച്ചാ​ത്തി ര​മേ​ശ​ന്‍റെ 400 ഓ​ളം വ​രു​ന്ന വാ​ഴ​ക​ളാ​ണ് വേ​ന​ൽ ചൂ​ടി​ൽ ഒ​ടി​ഞ്ഞു​വീ​ണ് ന​ശി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി വാ​ഴ കൃ​ഷി ന​ട​ത്തി​വ​ന്ന ര​മേ​ശ​ന് ഇ​ത് ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​ണ്. കൃ​ഷി ഇ​റ​ക്കി​യ 500 വാ​ഴ​ക​ളി​ൽ 400 വാ​ഴ​ക​ളും ന​ശി​ച്ച​തോ​ടെ ക​ർ​ഷ​ക​ൻ ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. 75,000 രൂ​പ ബാ​ങ്കി​ൽ നി​ന്നും ലോ​ൺ എ​ടു​ത്ത് ആ​രം​ഭി​ച്ച കൃ​ഷി​യാ​ണി​ത്.

ഏ​ഴാം മാ​സ​ത്തി​ൽ കു​ല​വ​ന്ന് തു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് ഇ​വ പൂ​ർ​ണ​മാ​യും ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റു​കി​ട ക​ർ​ഷ​ക​നാ​യ ര​മേ​ശ​ൻ കൃ​ഷി​ഭ​വ​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ക്കാ​ത്ത​ത് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി നി​ല്ക്കു​ക​യാ​ണ്. കൃ​ഷി നാ​ശ​ത്തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.