കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം; ദൈ​വ​ത്തെ കാ​ണ​ൽ ച​ട​ങ്ങ് ന​ട​ന്നു
Wednesday, April 24, 2024 7:45 AM IST
മ​ണ​ത്ത​ണ: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖാ മ​ഹോ​ത്സ​വ​ത്തി​ന് വ​ര​വ​റി​യി​ച്ച് ന​ട​ത്തു​ന്ന ആ​ദ്യ ച​ട​ങ്ങാ​യ ദൈ​വ​ത്തെ കാ​ണ​ൽ ച​ട​ങ്ങ് മ​ണ​ത്ത​ണ വാ​ക​യാ​ട്ട് പൊ​ടി​ക്ക​ള​ത്തി​ൽ ന​ട​ന്നു. ഒ​റ്റ​പ്പി​ലാ​ൻ സ്ഥാ​നി​ക​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ദൈ​വ​ത്തെ കാ​ണ​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്. ഒ​റ്റ​പ്പി​ലാ​ന് പു​റ​മേ ഊ​രാ​ള​ന്മാ​ർ മ​റ്റ് പാ​ര​മ്പ​ര്യ സ്ഥാ​നി​ക​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ലെ ചി​ട്ട​ക​ളും അ​ള​വു​ക​ളും ച​ട​ങ്ങു​ക​ളും ക​ർ​മ​ങ്ങ​ളും നി​ശ്ച​യി​ക്കു​ന്ന പ്ര​ക്കൂ​ഴം നാ​ളി​ന്‍റെ ത​ലേ​ദി​വ​സ​മാ​യാ​ണ് ദൈ​വ​ത്തെ കാ​ണ​ൽ ച​ട​ങ്ങ് ന​ട​ത്തി​വ​രാ​റ്. കൊ​ട്ടി​യൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട 18 പൊ​ടി​ക്ക​ള​ങ്ങ​ളാ​ണ് ഉ​ള്ള​ത്. അ​തി​ൽ ഒ​ന്നാ​മ​ത്തെ​തും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ പൊ​ടി​ക്ക​ളം ആ​ണ് മ​ണ​ത്ത​ണ വാ​ക​യാ​ട്ട്. ഒ​റ്റ​പ്പി​ലാ​ൻ കേ​ള​പ്പ​ൻ പ​ണി​ക്ക​രാ​ണ് സ്ഥാ​നി​ക​നാ​യി ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ഉ​ള്ള പ്ര​ക്കൂ​ഴം ച​ട​ങ്ങു​ക​ൾ 25 ന് ​കൊ​ട്ടി​യൂ​ർ ഇ​ക്ക​രെ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും. മേ​യ് 21 നാ​ണ് നെ​യ്യാ​ട്ടം. മേ​യ് 22ന് ​ഭ​ണ്ഡാ​രം എ​ഴു​ന്ന​ള്ളത്ത്.