വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ നേ​തൃ​ത്വം ന​ല്കു​ന്നു: മു​ഖ്യ​മ​ന്ത്രി
Wednesday, April 24, 2024 7:45 AM IST
ത​ല​ശേ​രി: രാ​ജ്യ​ത്ത്‌ വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ നേ​തൃ​ത്വം ന​ല്കു​ക​യാ​ണെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​വി​ജ​യ​ൻ.

വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടാ​നോ ഏ​തെ​ങ്കി​ലും ഒ​രു ജ​ന​വി​ഭാ​ഗ​ത്തി​ന്‌ എ​തി​രാ​യി സം​സാ​രി​ക്കാ​നോ, ആ​ശ​ങ്ക​യും ഭീ​തി​യും സൃ​ഷ്‌​ടി​ക്കും വി​ധ​മു​ള്ള വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്താ​നോ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ത​ല​ശേ​രി മ​ണ്ഡ​ലം മ​ഹാ​റാ​ലി പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന പ്ര​ചാ​ര​ണം രാ​ജ്യ​ത്ത്‌ നി​രോ​ധി​ച്ച​താ​ണ്. ജ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച്‌ നി​ർ​ത്താ​ൻ ബാ​ധ്യ​ത​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്‌ ഒ​രു വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ച്ച്‌ രം​ഗ​ത്തു​വ​രു​ന്ന​ത്‌. പ്ര​ധാ​ന​മ​ന്ത്രി​യെ​ന്നൊ മ​റ്റേ​തെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ നേ​താ​വെ​ന്നോ നോ​ക്കാ​തെ നി​യ​മ​വും ച​ട്ട​വും അ​തി​ന്‍റെ വ​ഴി​ക്ക്‌ നീ​ങ്ങേ​ണ്ട​താ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മീ​ഷ​ൻ നി​ഷ്‌​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ മെ​ന്ന ആ​ഗ്ര​ഹം സ​ർ​ക്കാ​റി​നോ സം​ഘ്‌​പ​രി​വ​റി​നോ ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എം.​എ​സ്. നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.