ക​ണ്ണൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ പ​രി​ശോ​ധ​ന: ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി
Monday, September 9, 2019 1:31 AM IST
ക​ണ്ണൂ​ര്‍: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം പൊ​തു​വി​പ​ണി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സം​ഘം ക​ണ്ണൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. പ​ല​ച​ര​ക്കു​ക​ട​ക​ള്‍, പ​ച്ച​ക്ക​റി​ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ള്‍, മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ള്‍, ഇ​റ​ച്ചി​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
വി​ല വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത​തി​ന് ഒ​മ്പ​ത് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. മു​ദ്ര പ​തി​പ്പി​ക്കാ​ത്ത അ​ള​വ്തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് പി​ഴ​യീ​ടാ​ക്കി. ക​ണ്ണൂ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​രി​ക​ളും ചെ​റു​കി​ട പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ളും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്ക് ഈ​ടാ​ക്കു​ന്ന തു​ക വി​ല​വി​വ​ര​പ​ട്ടി​ക​യു​മാ​യി പ​രി​ശോ​ധി​ച്ച​തി​ല്‍ ഒ​രേ ഇ​ന​ത്തി​ന് വ്യ​ത്യ​സ്ത​ത​ര​ത്തി​ലു​ള്ള വി​ല ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യ്ക്ക് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പി. ​അ​നീ​ഷ് നേ​തൃ​ത്വം ന​ല്‍​കി. റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി. ​ഷാ​ജി, ബി​ന്ദു​മോ​ള്‍, എം. ​രാ​ജേ​ഷ്, പി. ​വി​നോ​ദ്കു​മാ​ര്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി. ​പ്ര​ദീ​പ്, ടി ​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.