ക​ണ്ടെ​യ്ന​ർ ലോ​റി ക​യ​റി​യി​റ​ങ്ങി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, January 22, 2020 10:12 PM IST
ക​ണ്ണൂ​ർ: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​യ്ന​ർ ലോ​റി ക​യ​റി​യി​റ​ങ്ങി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ദാ​രു​ണ​മാ​യി മ​രി​ച്ചു. അ​ഞ്ചാം​പീ​ടി​ക പാ​ളി​യ​ത്ത് വ​ള​പ്പി​ലെ പൊ​ക്ക​ന്‍റെ മ​ക​ൻ ചേ​ണി​ച്ചേ​രി വീ​ട്ടി​ൽ ബാ​ല​ൻ (73) ആ​ണ് മ​രി​ച്ച​ത്. ബ​സി​റ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ചെ​ട്ടി​പ്പീ​ടി​ക എം​ആ​ർ​എ ബേ​ക്ക​റി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

ലോ​ഡി​റ​ക്കി കോ​ഴി​ക്കോ​ടു​നി​ന്ന് മ​ഹാ​രാ​ഷ്‌​ട്ര​യി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്ന എം​എ​ച്ച് 12 പി​ക്യു 7241 ക​ണ്ടെ​യ്ന​ർ ലോ​റി​യാ​ണ് ബാ​ല​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​ത്. ത​ല​പൊ​ട്ടി ത​ല​ച്ചോ​ർ ചി​ന്നി​ച്ചി​ത​റി​യ​നി​ല​യി​ലാ​യി​രു​ന്നു. കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു. ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​യെ ആ​ദ്യം തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ചെ​ട്ടി​പ്പീ​ടി​ക​യി​ൽ ഒ​രു ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ബാ​ല​ൻ.

മൃ​ത​ദേ​ഹം അ​ര മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ അ​നാ​ഥ​മാ​യി കി​ട​ന്നു. മൊ​ബൈ​ലി​ൽ ചി​ത്രം പ​ക​ർ​ത്താ​നും മ​റ്റും പ​ല​രും ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും ത​ല​ച്ചോ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഭീ​തി​ദ​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ഒ​രു തു​ണി​ക്ക​ഷ​ണം ഇ​ടാ​ൻ പോ​ലും ആ​രും ത​യാ​റാ​യി​രു​ന്നി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യാ​ണ് ര​ണ്ടു ക​ട​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തു​ണി സം​ഘ​ടി​പ്പി​ച്ച് മൃ​ത​ദേ​ഹ​ത്തി​നു മു​ക​ളി​ലി​ട്ട​ത്. മൃ​ത​ദേ​ഹം പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: ഷി​ജു, ഷൈ​ജു, ഷീ​ല, ഷീ​ജ, ഷീ​ബ. മ​രു​മ​ക്ക​ൾ: വി​ബ, ഷാ​ജി, ല​ക്ഷ്മ​ണ​ൻ, സു​ജി​ത്ത്, സ​ജ്ന. സ​ഹോ​ദ​ര​ൻ: ശ്രീ​ധ​ര​ൻ.