സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ വ​ടം​വ​ലി കാ​സ​ർ​ഗോ​ഡി​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം
Tuesday, February 23, 2021 12:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പാ​ല​ക്കാ​ട് ന​ട​ന്ന സ​ബ്ജൂ​ണി​യ​ർ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​യു​ടെ 420 കി​ലോ വി​ഭാ​ഗ​ത്തി​ലും ആ​ൺ​കു​ട്ടി​ക​ളു​ടെ 500 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലും കാ​സ​ർ​ഗോ​ഡ് ജി​ല്ല ഒ​ന്നാം സ്ഥാ​നം നേ​ടി. 520 കി​ലോ​ഗ്രാം മി​ക്സ​ഡ് വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ചൈ​ത്ര, അ​ഹ​ല്യ, കൃ​ഷ്ണ​പ്രി​യ, സ്നി​ഗ്ധ, അ​ന​ന്യ, ര​ഞ്ജി​മ, അ​ശ്വ​തി, മി​ന ടി​ജോ (പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ്) ജെ​സ്ന, വി​സ്മ​യ (വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​രാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ലെ അം​ഗ​ങ്ങ​ൾ. പ്ര​സാ​ദ് പ​ര​പ്പ പ​രി​ശീ​ല​ക​നും പി. ​ദീ​പ മ​നേ​ജ​രു​മാ​ണ്.
500 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ ബി. ​അ​രു​ണ്‍ കൃ​ഷ്ണ, സ​നു മാ​ത്യു, ജി.​കെ. ഭ​ഗ​ത്, ശി​വ​ജി​ത്ത്, എം. ​രാ​ജേ​ഷ്, എം. ​അ​ഭി​രാം, പി. ​അ​ശ്വി​ന്‍, ആ​ല്‍​ബി​ന്‍ ബെ​ന്നി(​കോ​ടോ​ത്ത് ഡോ. ​അം​ബേ​ദ്ക​ർ ജി​എ​ച്ച്എ​സ്എ​സ്), റോ​ഷ​ന്‍ ജോ​ര്‍​ജ് ജി​മ്മി (വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ്), ആ​ഷി​ന്‍ ഷെ​ല്ലി (പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​രാ​ണ് ആ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മം​ഗ​ങ്ങ​ൾ. ശ്രീ​ധ​ര​ന്‍ പ​ര​പ്പ​യാ​ണ് പ​രി​ശീ​ല​ക​ൻ.