കു​ഞ്ച​ത്തൂ​ര്‍ സ്കൂളിന് പു​തി​യ ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി
Saturday, February 27, 2021 1:26 AM IST
മ​ഞ്ചേ​ശ്വ​രം: കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ഞ്ച​ത്തൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സി​ലെ പു​തി​യ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. എ​ട്ടു ക്ലാ​സ്മു​റി​ക​ളോ​ട് കൂ​ടി നി​ര്‍​മി​ക്കു​ന്ന ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന് 1.90 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.
പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട നി​ര്‍​മാ​ണ വി​ഭാ​ഗം എ​ക്‌​സി.​എ​ൻ​ജി​നി​യ​ര്‍ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ദ്ധ​തി​യി​ല്‍ ഇ​രു​നി​ല​ക​ളി​ലാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക​മാ​യി 12 ശു​ചി​മു​റി​ക​ളു​മു​ണ്ടാ​കും.
പു​തി​യ ബ്ലോ​ക്ക് നി​ര്‍​മാ​ണം ഒ​രു വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ​മോ​ഹ​ന്‍ പ​റ​ഞ്ഞു.

പ​ട്ടി​ക​വ​ർ​ഗ ലി​സ്റ്റി​ൽ
പേ​രു ചേ​ർ​ക്കാം

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ സ്ഥി​ര​താ​മ​സ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക ന​ഗ​ര​സ​ഭ ത​യാ​റാ​ക്കു​ന്നു.
പേ​ര് ചേ​ർ​ക്കാ​ൻ മാ​ർ​ച്ച് നാ​ലി​ന​കം റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ എ​ത്ത​ണം.​ഫോ​ൺ: 9633444276.