സ്ഥി​രം ത​ഹ​സി​ല്‍​ദാ​രി​ല്ലാ​തെ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക്
Wednesday, June 16, 2021 12:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​ല​വ​ര്‍​ഷം ക​ന​ത്ത​തോ​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കേ​ണ്ട മ​ല​യോ​ര താ​ലൂ​ക്കാ​യ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ കാ​ര്യ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ സ്ഥി​രം ത​ഹ​സി​ല്‍​ദാ​രി​ല്ല. ത​ഹ​സി​ല്‍​ദാ​രാ​യി​രു​ന്ന പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ വി​ര​മി​ച്ച​തി​നു​ശേ​ഷം പ​ക​രം പു​തി​യ ആ​ളി​നെ നി​യ​മി​ച്ചി​ട്ടി​ല്ല. ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​രാ​യ സൈ​ജു സെ​ബാ​സ്റ്റ്യ​നാ​ണ് ചാ​ര്‍​ജ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.
ര​ണ്ട് ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍ ഇ​പ്പോ​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​ണ്. മ​റ്റു ജി​ല്ല​ക​ളി​ല്‍​നി​ന്നും ഇ​വി​ടേ​ക്ക് നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ര്‍ അ​വ​ധി​യെ​ടു​ത്ത് പോ​കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​കു​ന്നു​ണ്ട്.
കാ​ല​വ​ര്‍​ഷം ക​ന​ക്കു​ന്ന​തി​നു​മു​മ്പ് ജി​ല്ല​യി​ല്‍​നി​ന്നു​ത​ന്നെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.