വാ​ഗ്ദാ​ന​ങ്ങ​ള്‍ ബാ​ക്കി, മാ​റ്റ​മി​ല്ലാ​തെ ജില്ലയിലെ ആ​രോ​ഗ്യ​മേ​ഖ​ല
Monday, July 26, 2021 1:06 AM IST
രാ​ജ​പു​രം: പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും ഒ​രു​പാ​ടു​ണ്ടാ​യി​ട്ടും മാ​റ്റ​മി​ല്ലാ​തെ ജി​ല്ല​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ര​ക്ഷി​താ​വ​സ്ഥ. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി ഉ​ള്‍​പ്പെ​ടെ അ​ഞ്ചോ​ളം പ്ര​ധാ​ന​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​ര്‍​പോ​ലും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഹൃ​ദ​യ, നാ​ഡി, വൃ​ക്ക സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക​ള്‍​ക്ക് സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ങ്ങു​മെ​ന്ന വാ​ഗ്ദാ​ന​വും ക​ട​ലാ​സി​ലൊ​തു​ങ്ങി.
പൂ​ടം​ക​ല്ല് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ അ​നു​വ​ദി​ച്ച മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍റെ ല​ക്ഷ്യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ്ര​സ​വ​ചി​കി​ത്സാ വി​ഭാ​ഗ​വും ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്രം സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. മെ​ഡ്‌​ഫോ എ​ന്ന ഏ​ജ​ന്‍​സി ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത് പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ മാ​സ​ങ്ങ​ളാ​യി നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച നി​ല​യി​ലാ​ണ്. ഒ​രു​വ​ര്‍​ഷം മു​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ള്‍ ആ​റു മാ​സ​ത്തി​ന​കം പ്ര​സ​വ ചി​കി​ത്സാ​കേ​ന്ദ്രം ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഡ​യാ​ലി​സി​സ് സെ​ന്‍റ​റും വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി​യ മ​ട്ടാ​ണ്. നേ​ര​ത്തെ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ കു​റ​ച്ചു​കാ​ല​മാ​യി അ​തും നി​ല​ച്ചു. കോ​വി​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് കൊ​ണ്ടു​പോ​കാ​നാ​യി പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​നു​വ​ദി​ച്ച ആം​ബു​ല​ന്‍​സും ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ സ​ര്‍​വീ​സ് നി​ര്‍​ത്തി.

പാ​ണ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന കി​ട​ത്തി ചി​കി​ത്സ നി​ര്‍​ത്തി​യി​ട്ട് അ​ഞ്ചു​വ​ര്‍​ഷം ക​ഴി​ഞ്ഞു. ഇ​നി​യും ഇ​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വി​ടെ ജ​ന​റേ​റ്റ​ര്‍ വാ​ങ്ങാ​ന്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​തു​വാ​ങ്ങി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​യി​ട്ടി​ല്ല. കി​ട​ത്തി ചി​കി​ത്സ​യ്ക്കാ​യി നേ​ര​ത്തേ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ട്ടി​ലു​ക​ളും കി​ട​ക്ക​ക​ളും ദീ​ര്‍​ഘ​നാ​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന് ന​ശി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ ഏ​റെ​ക്കു​റെ പ​ണി പൂ​ര്‍​ത്തി​യാ​യ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചാ​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ രോ​ഗി​ക​ള്‍​ക്ക് പ​രി​യാ​ര​ത്തോ മം​ഗ​ളൂ​രു​വി​ലോ പോ​കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ലും സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രെ​യും സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കു​ന്ന​തി​ലു​മു​ള്ള കാ​ല​താ​മ​സ​മാ​ണ് ഇ​വി​ടെ ത​ട​സ​മാ​കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ സ്ഥാ​പി​ച്ച അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ കാ​ര്യ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ധൃ​തി​പി​ടി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത​ല്ലാ​തെ ഇ​നി​യും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ജി​ല്ല​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ അ​ര​ക്ഷി​താ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ പ​ല​വ​ട്ടം ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പാ​ണ​ത്തൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ര്‍. സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട് പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ ക​ണ്ണൂ​രും കോ​ഴി​ക്കോ​ട്ടും മം​ഗ​ലാ​പു​ര​ത്തും കൊ​ണ്ടു​പോ​കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​വു​ക​യാ​ണ്. അ​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ​ച്ചെ​ല​വു​ക​ള്‍ താ​ങ്ങാ​നാ​കാ​തെ കു​ടും​ബ​ങ്ങ​ള്‍ ക​ട​ക്കെ​ണി​യി​ലാ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്ക​പ്പു​റം ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ തു​ട​ങ്ങു​ന്ന കാ​ലം​വ​രെ ഈ ​സ്ഥി​തി മാ​റ്റ​മി​ല്ലാ​തെ തു​ട​രാ​നാ​ണ് സാ​ധ്യ​ത.