ക​ള്ളാ​റി​ലും കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി
Tuesday, October 12, 2021 1:15 AM IST
രാ​ജ​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് മ​ല​യോ​ര​ത്തും ആ​ദ്യ​മാ​യി കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി. വ​നം​വ​കു​പ്പി​ന്‍റെ ലൈ​സ​ന്‍​സ് നേ​ടി​യ ക​ള്ളാ​ര്‍ തേ​മ​നം​പു​ഴ​യി​ലെ എ. ​രാ​മ​കൃ​ഷ്ണ​നാ​ണ് പ​ന്നി​യെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ പ​ന്നി​യെ​യാ​ണ് രാ​മ​കൃ​ഷ്ണ​ൻ വെ​ടി​വ​ച്ച​ത്. രാ​ത്രി​യോ​ടെ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​ന്നി​യു​ടെ ജ​ഡം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. തു​ട​ര്‍​ന്ന് കു​ഴി​യെ​ടു​ത്ത് ക​ത്തി​ച്ച് മ​റ​വ് ചെ​യ്തു.