അ​ച്ഛ​നെ ന​ഷ്ട​മാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മേ​കാ​ന്‍ സ​മ്പാ​ദ്യ​ത്തു​ക കൈ​മാ​റി അ​ഞ്ചാം​ക്ലാ​സു​കാ​ര​ന്‍
Monday, January 24, 2022 1:01 AM IST
രാ​ജ​പു​രം: അ​ച്ഛ​നെ ന​ഷ്ട​മാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മേ​കാ​ന്‍ ത​ന്‍റെ കു​ടു​ക്ക​യി​ലെ സ​മ്പാ​ദ്യ​മെ​ല്ലാം കൈ​മാ​റി ന​ന്മ​യു​ടെ കൈ​ത്തി​രി തെ​ളി​ച്ച് അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍. പാ​ണ​ത്തൂ​ര്‍ പ​രി​യാ​ര​ത്തു​ണ്ടാ​യ ലോ​റി അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മി​തി​ക്കാ​ണ് ബ​ളാം​തോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ നി​ര​ഞ്ജ​ന്‍ ത​ന്‍റെ കു​ടു​ക്ക​യി​ല്‍ സ്വ​രൂ​പി​ച്ച തു​ക ന​ല്‍​കി​യ​ത്. ആ​കെ 436 രൂ​പ​യാ​ണ് 11 കാ​ര​നാ​യ നി​ര​ഞ്ജ​ന്‍റെ സ​മ്പാ​ദ്യ​ക്കു​ടു​ക്ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

പാ​ണ​ത്തൂ​ര്‍ കേ​ള​പ്പ​ന്‍​ക​യ​ത്തെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ സ​ദാ​ന​ന്ദ​ന്‍റെ​യും ബ​ളാം​തോ​ട് സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക ക​മ​ലാ​ക്ഷി​യു​ടെ​യും മ​ക​നാ​ണ്. അ​ച്ഛ​നെ ന​ഷ്ട​മാ​യ കു​ടും​ബ​ങ്ങ​ളു​ടെ സ​ങ്ക​ട​ക​ര​മാ​യ അ​വ​സ്ഥ അ​മ്മ​യും അ​ച്ഛ​നും പ​റ​ഞ്ഞു​കേ​ട്ടാ​ണ് അ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ത​നി​ക്ക് തോ​ന്നി​യ​തെ​ന്ന് നി​ര​ഞ്ജ​ന്‍ പ​റ​ഞ്ഞു.