ഹയര്‍സെക്കന്‍ഡറി: ജില്ലയിൽ വിജയശതമാനം 78.82
1297451
Friday, May 26, 2023 1:00 AM IST
കാസര്‍ഗോഡ്: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് 78.82 ശതമാനം വിജയം.
വിജയശതമാനത്തില്‍ കാസര്‍ഗോഡ് ജില്ല സംസ്ഥാനതലത്തില്‍ ഒമ്പതാം സ്ഥാനത്താണുള്ളത്.
ജില്ലയിലെ 105 സ്കൂളുകളില്‍ നിന്നായി പരീക്ഷ എഴുതിയ 15,276 വിദ്യാര്‍ഥികളില്‍ 12,040 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 943 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനത്തിലും എപ്ലസ് നേട്ടത്തിലും ജില്ല കഴിഞ്ഞതവണത്തെ അപേക്ഷിച്ച് പിന്നോക്കം പോയി. 79.33 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. 1,286 പേര് അന്ന് ഫുള്‍ എപ്ലസ് നേടിയിരുന്നു. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 1771 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഇരുന്നതില്‍ 897 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി(50.65 ശതമാനം). അഞ്ചു കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി.