മിഷന് ലീഗ് വാര്‍ഷികാഘോഷം
1297452
Friday, May 26, 2023 1:00 AM IST
വെള്ളരിക്കുണ്ട്:ചെറുപുഷ്പ മിഷന് ലീഗ് വെള്ളരിക്കുണ്ട് ശാഖയുടെ ആഭിമുഖ്യത്തില്‍ ശാഖാ വാര്‍ഷികവും കൗണ്‍സിലും ഫാ.ഷൈജു വടക്കേമുറിയിൽ, ഫാ. ജൂബി മുതുപുരയിടത്തില്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സിഎംഎല്‍ പ്രസിഡന്റ് അഡ്വ. ബിജോ തണ്ണിപ്പാറ അധ്യക്ഷതവഹിച്ചു. ഫൊറോന വികാരി റവ.ഡോ. ജോണ്സണ് അന്ത്യാംകുളം ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ഫാ.ജിന്റോ പാണാക്കുഴിയില്, സിസ്റ്റര്‍ മേഴ്സി, ലില്ലിക്കുട്ടി മൂലേതോട്ടത്തിൽ, അമ്പിളി പുത്തന്‍ പുരക്കൽ, എഡ്വിന് കോലായിപുത്തന്പുരക്കല്, അന്ന വടക്കേമുറിയില്‍ എന്നിവര്‍ പ്രസംഗിച്ചു.