ഖാദി തൊഴിലാളികള്ക്ക് തൊഴിലും കൂലിയും ഉറപ്പുവരുത്തണം
1297454
Friday, May 26, 2023 1:00 AM IST
കാഞ്ഞങ്ങാട്: അഞ്ചുമാസം മുതല് ഒരു വര്ഷം വരെയുള്ള മിനിമം കൂലിയും ഒരു വര്ഷത്തിലേറെക്കാലമായി വിതരണം ചെയ്യാതെ കുടിശിക വരുത്തിയ ഉത്പാദന ബോണസും ഉടന് വിതരണം ചെയ്യണമെന്നും ഇപ്പോള് ഭാഗികമായി മാത്രമാണ് ജോലി ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് തൊഴിലും കൂലിയും ഉറപ്പു വരുത്തണമെന്നും കേരള സ്റ്റേറ്റ് നാഷണല് ഖാദി ലേബര് യൂണിയന് (ഐഎന്ടിയുസി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് വ്യാപരഭവന് ഹാളില് നടന്ന സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ടി.വി.കുഞ്ഞിരാമന് അധ്യക്ഷതവഹിച്ചു. ഐഎന്ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, വൈസ്പ്രസിഡന്റ് വി.വി.ശശീന്ദ്രന്, ബാലകൃഷ്ണന് പെരിയ, പി.വി.ബാലകൃഷ്ണൻ, രവീന്ദ്രന് കരിച്ചേരി സംസാരിച്ചു. എൻ.ഗംഗാധരന് സ്വാഗതവും ഇ.എൻ. പത്മാവതി നന്ദിയും പറഞ്ഞു. ചടങ്ങില് യൂണിയന് സ്ഥാപക നേതാവ് കെ.വി.എൻ.കുഞ്ഞമ്പുവിനെ ആദരിച്ചു. തുടര്ന്ന് സ്വാതന്ത്ര്യസമരചരിത്രവും ഖാദി പ്രസ്ഥാനവും എന്ന വിഷയം ടി.കെ.സുധാകരന് അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം കെ.പി.കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. ഉമേശന് ബേളൂര് അധ്യക്ഷതവഹിച്ചു. യൂണിയന് സെക്രട്ടറി വി.കെ.ഉഷ, പി.പി.വിജയകുമാർ, പി.വി.ചന്ദ്രശേഖരന്, കെ.വി.ബിന്ദു എന്നിവര് സംസാരിച്ചു. സമാപന സമ്മേളനം എം.അസിനാര് ഉദ്ഘാടനം ചെയ്തു.