പ​ത്താം​ക്ലാ​സ് പാ​സാ​യ​ത് 19,466 കു​ട്ടി​ക​ള്‍ ജി​ല്ല​യി​ല്‍ പ്ല​‌‌സ് വൺ സീ​റ്റു​ക​ള്‍ 17,910
Saturday, May 27, 2023 1:35 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ത്താം​ക്ലാ​സ് ഫ​ലം വ​ന്ന​പ്പോ​ള്‍ ജി​ല്ല​യി​ല്‍ തു​ട​ര്‍​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി​യ​ത് 19466 കു​ട്ടി​കൾ. പ​ക്ഷേ പ്ല​സ് വ​ണ്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണം 14250 മാ​ത്രം.
സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച 30 ശ​ത​മാ​നം വ​ര്‍​ധ​ന നി​ല​വി​ല്‍ വ​ന്നാ​ലും ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 17910 വ​രെ​യേ എ​ത്തൂ. 1556 കു​ട്ടി​ക​ള്‍​ക്ക് പ്ല​സ് വ​ണ്ണി​ന് ചേ​രാ​നാ​കാ​തെ മ​റ്റു വ​ഴി​ക​ള്‍ നോ​ക്കേ​ണ്ടി​വ​രും.
ഇ​ത് സം​സ്ഥാ​ന സി​ല​ബ​സു​കാ​രു​ടെ മാ​ത്രം ക​ണ​ക്കാ​ണ്. സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ കു​ട്ടി​ക​ളും സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ മ​ത്സ​രം ഒ​ന്നു​കൂ​ടി ക​ടു​ക്കും.
സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പാ​സാ​യ​വ​രി​ല്‍ ചു​രു​ങ്ങി​യ​ത് 3000 കു​ട്ടി​ക​ള്‍​ക്കെ​ങ്കി​ലും ജി​ല്ല​യി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്.
ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ ത​ന്നെ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന കാ​ര്യം ഒ​ന്നു​കൂ​ടി വി​ഷ​മ​മാ​ണ്. ജി​ല്ല​യി​ല്‍ 2667 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​ത്.
ഇ​വ​ര്‍​ക്കെ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും സ്‌​കൂ​ളും ത​ന്നെ ല​ഭി​ക്കാ​ന്‍ പ്ര​യാ​സ​മാ​ണ്. അ​തി​നും സി​ബി​എ​സ്ഇ​ക്കാ​രോ​ടു​ള്‍​പ്പെ​ടെ മ​ത്സ​രി​ക്കേ​ണ്ടി​വ​രും. ചെ​റി​യൊ​രു ഗ്രേ​സ് മാ​ര്‍​ക്കു​പോ​ലും നി​ര്‍​ണാ​യ​ക​മാ​കു​ന്ന​ത് അ​പ്പോ​ഴാ​ണ്. ഇ​തെ​ല്ലാം ക​ഴി​യു​മ്പോ​ള്‍ എ ​പ്ല​സി​ന്‍റെ​യും എ​യു​ടെ​യും എ​ണ്ണം കു​റ​ഞ്ഞ​വ​ര്‍ കി​ട്ടി​യ സീ​റ്റി​ലും സ്‌​കൂ​ളി​ലും ഒ​തു​ങ്ങേ​ണ്ടി​വ​രും.
മ​റ്റു പ​ല ജി​ല്ല​ക​ളി​ലും ആ​വ​ശ്യ​ത്തി​ല്‍ കൂ​ടു​ത​ലാ​യി അ​നു​വ​ദി​ച്ച പ്ല​സ് വ​ണ്‍ സീ​റ്റു​ക​ള്‍ വ​ര്‍​ഷാ​വ​ര്‍​ഷം ഒ​ഴി​ഞ്ഞു​കി​ട​ക്കു​മ്പോ​ഴാ​ണ് ഇ​വി​ടെ ഒ​രു സീ​റ്റു​റ​പ്പി​ക്കാ​ന്‍ ഇ​ങ്ങ​നെ തി​ങ്ങി​ഞെ​രു​ങ്ങി മ​ത്സ​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്.
ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ പ്ല​സ് വ​ണ്‍ ബാ​ച്ചു​ക​ളും സീ​റ്റു​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഓ​രോ വ​ര്‍​ഷ​വും ഉ​യ​ര്‍​ന്നു​വ​രു​മ്പോ​ഴും സ​ര്‍​ക്കാ​രു​ക​ള്‍ അ​ത് നാ​മ​മാ​ത്ര​മാ​യ സീ​റ്റു​വ​ര്‍​ധ​ന​യി​ല്‍ ഒ​തു​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മാ​കു​ന്ന​ത്.