രാജപുരം സെന്റ് പയസ് ടെന്ത് കോളജിന് രണ്ട് റാങ്കുകള്
1298015
Sunday, May 28, 2023 7:03 AM IST
രാജപുരം: കണ്ണൂര് സര്വകലാശാല ബിരുദ പരീക്ഷകളില് രാജപുരം സെന്റ് പയസ് ടെന്ത് കോളജിന് രണ്ട് റാങ്കുകൾ.
ബിഎ ഡവലപ്മെന്റ് ഇക്കണോമിക്സില് വി.ജെ.ജോസഫ് ഒന്നാം റാങ്കും ബി.എസ്.സി മൈക്രോബയോളജിയില് അഞ്ജിമ ബിജു രണ്ടാം റാങ്കുമാണ് നേടിയത്.
ചെറുപുഴയിലെ വി.ജെ.ജോസ് - ജോയിസ് ദമ്പതികളുടെ മകനാണ് വി.ജെ.ജോസഫ്. കോളജിലെ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തില് സൗത്ത് ഇന്ത്യന് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പസ് പ്ലേസ്മെന്റില് മറ്റു രണ്ട് വിദ്യാര്ഥികള്ക്കൊപ്പം പ്രൊബേഷനറി ക്ലാര്ക്ക് നിയമനത്തിനും അര്ഹത നേടിയിട്ടുണ്ട്. രണ്ടാം റാങ്ക് ജേതാവായ അഞ്ജിമ ബിജു കള്ളാറിലെ ബിജു വര്ഗീസിന്റെയും സില്വി ബിജുവിന്റെയും മകളാണ്.