റെയില്‍വേ ട്രാക്കില്‍ ട്രാക്ടര്‍ കുടുങ്ങി
1299649
Saturday, June 3, 2023 12:55 AM IST
കാഞ്ഞങ്ങാട്: ട്രാക്ടര്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി. വ്യാഴാഴ്ച രാത്രി 8.30ഓടെ ചിത്താരിയിലാണ് സംഭവം.
മധ്യഭാഗത്തെത്തിയപ്പോള്‍ എന്ജിന് ഓഫാവുകയായിരുന്നു. ഇതോടെ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു.
തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഒരു സഹകരണ സംഘത്തിന്റെ കീഴിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പടിഞ്ഞാറ് ഭാഗത്തെ ട്രാക്ക് മറികടന്ന് കിഴക്ക് ഭാഗത്തെത്തിയപ്പോഴാണ് കുടുങ്ങിയത്. രണ്ടര മണിക്കൂറിനുശേഷമാണ് മാറ്റിയത്. ഇതേത്തുടർന്ന് ഏതാനും ട്രെയിനുകൾ വൈകി.