യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രതിഷേധിച്ചു
1300985
Thursday, June 8, 2023 12:49 AM IST
വെള്ളരിക്കുണ്ട്: മണിപ്പുരില്‍ ക്രൈസ്തവര്‍ക്ക് നേരെയും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെയും ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ജസ്റ്റിന് ഇടയാണിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബെന്നി ഉഴുതുവാല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പാസ്റ്റര്‍ ജയ്മോന് ലൂക്കോസ് പ്രമേയം അവതരിപ്പിച്ചു. ഭാരതത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ ക്രൈസ്തവരുടെ സേവനങ്ങളെയും അവര്‍ നല്കിയ സംഭാവനകളെയും ഇകഴ്ത്തി കാണിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിതമായി നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. അക്രമികള്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും യോഗം അവശ്യ പ്പെട്ടു. വൈസ് പ്രസിഡന്റ് ബെന്നി ഡിവൈന്‍, ട്രഷറര്‍ ജോയ് കൊച്ചുകലയംകണ്ടം, തോമസ് പാലത്തിനടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.