അധ്യാപക ഒഴിവുകൾ
1301325
Friday, June 9, 2023 1:11 AM IST
ചെമ്മനാട്: ജെഎച്ച്എസ്എസില് ഹയര്‍സെക്കന്‍ഡറി കൊമേഴ്സ് വിഭാഗത്തില്‍(സീനിയര്‍) രണ്ടും കെമിസ്ട്രി വിഭാഗത്തില്‍ ഒന്നും മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഒന്നും താത്കാലിക ഒഴിവ്. കൂടിക്കാഴ്ച 12നു 11നു സ്കൂള്‍ ഓഫീസിൽ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം. ഫോൺ: 9447487137.
നായിക്കയം: ജിഡബ്ല്യുഎല്പിഎസിലേക്കുള്ള താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 12നു രാവിലെ 10.30നു സ്കൂള്‍ ഓഫീസില്‍ നടക്കും.
ഹേരൂര്‍ മീപ്രി: ജിവിഎച്ച്എസ്എസിലെ വിഎച്ച്എസ്ഇ- എന്‍എസ്ക്യുഎഫ് വിഭാഗത്തില്‍ മാത്തമാറ്റിക്സ് (ജൂണിയർ)-1 നിലവിലുള്ള താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 10:30ന് സ്കൂള്‍ ഓഫീസിൽ.
വെള്ളച്ചാൽ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള സോഷ്യല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (എച്ച്എസ്ടി), സ്പെഷല്‍ ടീച്ചർ, മ്യൂസിക് തസ്തികകളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 16നു രാവിലെ 9.30നു കാസര്‍ഗോഡ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോൺ: 04994256162.
കൊട്ടോടി: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക്. ഫോൺ: 9747377099.