ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
1336375
Monday, September 18, 2023 12:08 AM IST
കാഞ്ഞങ്ങാട്: ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍നഗര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ കെ.ശശിധരന് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ നിത്യാനന്ദാശ്രമത്തിനു സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിക്കണ്ണന്- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാന്തിനി. മകന്: ജീവന്. സഹോദരന്: ഹരീഷ്.