സംസ്ഥാന യൂത്ത് ഫുട്ബോള്‍: കാസര്‍ഗോഡ് സെമിയില്‍
1336698
Tuesday, September 19, 2023 6:37 AM IST
തൃക്കരിപ്പൂര്‍: സംസ്ഥാന യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലത്തെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ആതിഥേയരായ കാസര്‍ഗോഡ് സെമിഫൈനലില്‍ കടന്നു. കാസര്‍ഗോഡിന് വേണ്ടി ഗൗതം, അബ്ദുള്‍ കരീം, അന്‍ഫാസ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി.
ശ്രീകൃഷ്ണയാണ് കൊല്ലത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആലപ്പുഴയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് എറണാകുളം ക്വാര്‍ട്ടറില്‍ കടന്നു. ഇന്നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ തൃശൂര്‍ പത്തനംതിട്ടയെയും കോഴിക്കോട് എറണാകുളത്തെയും നേരിടും.