യുഡിഎഫ് സഹകാരി ധര്‍ണ 25ന്
1336701
Tuesday, September 19, 2023 6:37 AM IST
കാസര്‍ഗോഡ്: സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് 25നു കാസര്‍ഗോഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നതിന് സഹകരണ ജനാധിപത്യവേദി നേതൃയോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമവും ബാങ്കിംഗ് ഭേദഗതി നിയമവും കേരളത്തില്‍ ശക്തമായ അടിത്തറയുള്ള കാര്‍ഷിക വായ്പ സംഘങ്ങളെ പ്രതികൂലമായി ബാധിക്കും.
കാര്‍ഷിക വായ്പ പലിശ സബ്സിഡി നല്‍കിയതിന് ജില്ലയിലെ പ്രാഥമിക വായ്പ സംഘങ്ങള്‍ക്ക് മാത്രം 50 കോടിയോളം സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ലഭിക്കാനുളളതെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ ചെയര്മാന് കെ.നീലകണ്ഠന് അധ്യക്ഷതവഹിച്ചു. എം.കുഞ്ഞമ്പു നമ്പ്യാര്‍, പവിത്രന് സി.നായര്‍, പി.കെ.വിനോദ്കുമാര്‍, കാട്ടുകൊച്ചി കുഞ്ഞികൃഷ്ണന് നായര്‍, കൃഷ്ണന് ചട്ടഞ്ചാല്‍, എ.ദാമോദരന്‍, എ.ഷാഹുല്‍ ഹമീദ്, ടി.കണ്ണന്, ഖാന് പൈക്ക, കേളു മണിയാണി എന്നിവര്‍ പ്രസംഗിച്ചു.