പെരിയ നവോദയ സ്കൂള്‍ ജേതാക്കള്‍
1373021
Friday, November 24, 2023 1:56 AM IST
നീലേശ്വരം: കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റില്‍ 99 പോയിന്റുകളോടെ പെരിയ ജവഹര്‍ നവോദയ വിദ്യാലയം ചാമ്പ്യന്മാരായി.
കാസര്‍ഗോഡ് എംപി ഇന്റര്‍നാഷണല്‍ സ്കൂള്‍ (60) രണ്ടും കാസര്‍ഗോഡ് ചിന്മയ വിദ്യാലയം (44) മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാസര്‍ഗോഡ് ചൈതന്യ വിദ്യാലയം (37) നാലും കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ (24) അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജില്ലാതലമത്സരത്തില്‍ ആദ്യ രണ്ടുസ്ഥാനങ്ങള്‍ നേടിയവര്‍ 29 മുതല്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന മീറ്റില്‍ പങ്കെടുക്കും.
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മീറ്റ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം മീറ്റ് ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് പുഞ്ചായില്‍ നിര്‍വഹിച്ചു.