കാഷ് അവാര്‍ഡ് വിതരണം ചെയ്തു
1373828
Monday, November 27, 2023 3:38 AM IST
കാസര്‍ഗോഡ്: വിദ്യാഭ്യാസ മികവിന് സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡ് വിതരണോദ്ഘാടനം കാസര്‍ഗോഡ് കേരള ബാങ്ക് ഹാളില്‍ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു.
മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്മാന് ആര്. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
സി. പ്രഭാകരന്, സി.വി. നാരായണന്, എ. രവീന്ദ്ര, ടി.എം.എ. കരീം, കെ.വി. വിശ്വനാഥന്, പി.കെ. വിനോദ്കുമാര്‍, കരുണാകരന് കുന്നത്ത്, എന്‍. പ്രീതി എന്നിവര്‍ പ്രസംഗിച്ചു.