നിർധന കുടുംബത്തിന് സ്നേഹഭവനമൊരുക്കാൻ സെന്റ് പയസ് കോളജ് എൻഎസ്എസ് യൂണിറ്റ്
1373830
Monday, November 27, 2023 3:38 AM IST
കാഞ്ഞങ്ങാട്: നിർധന കുടുംബത്തിന് സ്നേഹഭവനമൊരുക്കാൻ ശ്രമദാനവുമായി രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ എൻഎസ്എസ് യൂണിറ്റ്.
മഞ്ഞംപൊതിക്കുന്നിന്റെ താഴ്വരയിൽ കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗമായ അത്തിക്കോത്തെ ലീല എന്ന യുവതിയുടെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്.
തറയുടെ നിർമാണം ഇതിനകം ഏറെക്കുറെ പൂർത്തിയായി. സെന്റ് പയസിലെ ഒന്നാംവർഷ, രണ്ടാംവർഷ ബിരുദ വിദ്യാർഥികളായ എൻഎസ്എസ് വോളണ്ടിയർമാരാണ് നിർമാണ പ്രവർത്തനങ്ങളിലേറെയും നിർവഹിച്ചത്.
കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ അജയകുമാർ നെല്ലിക്കാട്ട്, സെന്റ് പയസിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അജോ ജോസഫ്, പാർവതി, വോളണ്ടിയർ സെക്രട്ടറിമാരായ സിദ്ധാർഥ്, സുചിത്ര എന്നിവർ നേതൃത്വം നൽകി.