മാലിന്യമുക്തമാകണം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍
1374031
Tuesday, November 28, 2023 1:14 AM IST
കാസര്‍ഗോഡ്: മാലിന്യ മുക്തം, നവകേരളം കാമ്പയിനിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളെ സീറോ വേസ്റ്റ് മേഖലയാക്കുന്ന പദ്ധതിയുടെ യോഗം ചേര്‍ന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയുടെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളും മാലിന്യപ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.
കുമ്പള ആരിക്കാടി പുഴയോരത്ത് കൃത്യമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശിച്ചു. നവകേരള മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് പദ്ധതി വിശദീകരിച്ചു. അഴിത്തല ബീച്ചില്‍ തട്ടുകടകളില്‍ നിന്നും മാലിന്യങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് യോഗ നിര്‍ദേശിച്ചു. റാണിപുരത്ത് കുറിഞ്ഞി പ്രദേശത്ത് ഫലപ്രദമായ മാലിന്യ നിര്‍മാര്‍ജനം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഉദുമ പഞ്ചായത്തിലെ കോടി കടപ്പുറത്ത് അഞ്ചു കോടിയുടെ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തയാറാക്കി സമര്‍പ്പിച്ചുണ്ടെന്ന് ഉദുമ പ്രസിഡന്റ് പി. ലക്ഷ്മി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങള്‍, ടൂറിസം പ്രമോഷന് കൗണ്‍സില്‍, ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, കാസര്‍ഗോഡ് വികസന പാക്കേജ്, നവകേരള മിഷന്, ശുചിത്വ മിഷന്, ക്ലീന്‍ കേരള കമ്പനി, ഹരിതകര്‍മസേന എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ടൂറിസം മേഖലകളെ ശുചിത്വമുള്ളതാക്കുന്നതാണ് പദ്ധതി.
യോഗത്തില്‍ നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന പ്രസാദ്, പി. ലക്ഷ്മി, കാസര്‍ഗോഡ് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലീദ് പച്ചക്കാട്, ഉദുമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. ബീബി, കാസര്‍ഗോഡ് വികസനപാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, ബിആര്‍ഡിസി മാനേജര്‍ കെ.എം. രവീന്ദ്രന്, ഗ്രീന്‍ വാംസ് മാനേജര്‍ കെ. ശ്രീരാഗ്, ടൂറിസം വകുപ്പ് പ്രോജക്ട് എന്‍ജിനിയര്‍ ടി. ഷംന, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ബി. മിഥുന്, എല്‍എസ്ജിഡി എഡി ടി.വി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.