നിസർഗ കിസാൻ മേള സംഘടിപ്പിച്ചു
1374432
Wednesday, November 29, 2023 7:32 AM IST
രാജപുരം: കേന്ദ്ര-സംസ്ഥാന കൃഷിവകുപ്പുകളുടെയും ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പരപ്പ ബ്ലോക്ക്തല കിസാൻ മേള നിസർഗ 2023 കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ ജൈവകൃഷി പദ്ധതികളും പുത്തൻ സാങ്കേതികവിദ്യകളും മേളയിൽ അവതരിപ്പിച്ചു. കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. വിള ആരോഗ്യ ക്ലിനിക് ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ രാഘവേന്ദ്ര പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .ഭൂപേഷ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ സന്തോഷ് ചാക്കോ, പി. ഗീത, പനത്തടി ബാങ്ക് പ്രസിഡന്റ് ഷാലു മാത്യു, എം.എം. സൈമൺ, ബി. രത്നാകരൻ നമ്പ്യാർ, സി.എം. കുഞ്ഞബ്ദുള്ള, ടോമി വാഴപ്പള്ളി, സക്കറിയ, ലക്ഷ്മണ ഭട്ട്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട്, അസി.ഡയറക്ടർ ടി.ടി. അരുൺ, കള്ളാർ കൃഷി ഓഫീസർ കെ.എം. ഹസീന എന്നിവർ പ്രസംഗിച്ചു.
മേളയുടെ ഭാഗമായി കാർഷിക സെമിനാർ, സംവാദം, എക്സിബിഷൻ, ക്വിസ് മത്സരം, വിള ആരോഗ്യ ക്ലിനിക്, മണ്ണ് പരിശോധന, കാർഷിക യന്ത്രവത്കരണ സഹായ പദ്ധതിയായ സ്മാമിന്റെ രജിസ്ട്രേഷൻ കൗണ്ടർ, അനർട്ട് സൗജന്യ സോളാർ പദ്ധതി രജിസ്ട്രേഷൻ, പി.എം. കിസാൻ ഹെൽപ് ഡെസ്ക് എന്നിവയും നടന്നു.