വൈസ് നിവാസ് സന്ദർശിച്ച് തോമാപുരം സ്കൂളിലെ എൻസിസി കേഡറ്റുകൾ
1374434
Wednesday, November 29, 2023 7:32 AM IST
ചിറ്റാരിക്കാൽ: എൻസിസിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾ ചിറ്റാരിക്കാൽ വൈസ് നിവാസ് വയോജനമന്ദിരം സന്ദർശിച്ച് സേവനപ്രവർത്തനങ്ങൾ നടത്തി. വയോജനമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.
മുഖ്യാധ്യാപിക സിസ്റ്റർ ലിനറ്റ്, ജോസുകുട്ടി തോമസ്, ഷാജു ചെരിയൻകുന്നേൽ, അധ്യാപകരായ സോണിയ അഗസ്റ്റിൻ, സൽമ ജോസ്, ജയ മാത്യു, സീനിയർ കേഡറ്റുകളായ ശ്രീലക്ഷ്മി പ്രസാദ്, അഭിഷേക് സുരേഷ് എന്നിവർ നേതൃത്വം നൽകി.