കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ ആദരിച്ചു
1374688
Thursday, November 30, 2023 7:30 AM IST
ചിറ്റാരിക്കാൽ: 2023 ലെ ഇമേജ് പരിസ്ഥിതിമിത്ര അവാർഡും നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പുരസ്കാരവും കരസ്ഥമാക്കിയ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ സ്റ്റാഫിനെയും ജീവനക്കാരെയും ഈസ്റ്റ്എളേരി പഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ ഘടക സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ പ്രശാന്ത് സെബാസ്റ്റ്യൻ, മേഴ്സി മാണി, ഡെറ്റി ഫ്രാൻസിസ്, മെഡിക്കൽ ഓഫീസർ ഡോ.സൂര്യ രാഘവൻ, കൃഷി ഓഫീസർ എസ്. ഉമ, ഡോ.അനുപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.