സംസ്ഥാന സിബിഎസ്ഇ കലോത്സവം: ക്രൈസ്റ്റ് സ്കൂളിന് അഭിമാനനേട്ടം
1374942
Friday, December 1, 2023 7:04 AM IST
കാഞ്ഞങ്ങാട്: കാലടി ശ്രീ ശാരദ വിദ്യാലയയില്‍ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ ജില്ലയ്ക്ക് അഭിമാനമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍. 319 പോയന്റോടെ അഞ്ചാംസ്ഥാനമാണ് സ്കൂള്‍ കരസ്ഥമാക്കിയത്.
ഇംഗ്ലീഷ് പദ്യപാരായണത്തില്‍ ആമി മരിയ ജോസഫ് എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും ശ്രേയ സബിന്‍ ഹിന്ദി പ്രസംഗത്തില്‍ എ ഗ്രേഡോടുകൂടി രണ്ടാംസ്ഥാനവും ടി.പി. ജയപ്രഭ കൊളാഷില്‍ എ ഗ്രേഡോടുകൂടി മൂന്നാംസ്ഥാനവും മൈംഷോയില് സ്കൂള്‍ ടീം എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനവും നേടി. അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ഫാ.ജോര്‍ജ് പുഞ്ചായില്‍ അഭിനന്ദിച്ചു.