എയ്ഡ്സ് ദിനാചരണം
1375207
Saturday, December 2, 2023 2:07 AM IST
ചെറുവത്തൂർ: ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രാമന് സ്വാതിവാമന്‍ ദിനാചരണ സന്ദേശം നല്കി. ചെറുവത്തൂര്‍ ബ്ലോക്ക് ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.എ. രാജ്മോഹന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രാഘവന്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. പത്മിനി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.വി. ഗിരീശന്, ഡോ.വി. സുരേശന് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡീയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ചെറുവത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. മധു നന്ദിയും പറഞ്ഞു.
നർക്കിലക്കാട്: കുടുംബാരോഗ്യകേന്ദ്രത്തിൽ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. എയ്ഡ്സ് ബോധവത്കരണ ക്ലാസുകൾ, വീഡിയോ പ്രദർശനം , എയ്ഡ്സിനെതിരെ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി പോസ്റ്റർ മത്സരം, ആരോഗ്യ പ്രവർത്തകർക്കായി അടിക്കുറിപ്പ് മത്സരം എന്നിവ നടന്നു.
ചുവപ്പും വെള്ളയും ഡ്രസ് കോഡിൽ എത്തിയ ആരോഗ്യപ്രവർത്തകരുടെ എയ്ഡ്സ് ലോഗോ മാതൃകയിൽ അണിനിരന്നത് വ്യത്യസ്തമായി. മെഡിക്കൽ ഓഫീസർ അലോക് ബി. രാജ് ഉദ്ഘാടനം ചെയ്തു. അസി.സർജൻ ഡോ.ജിക്കു രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡോ.വി. അശ്വതി എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ നിഖിൽ, സോന ജോൺ എന്നിവർ നേതൃത്വം നൽകി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
ഉഡുപ്പി: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഉഡുപ്പി കാപ്പു വിദ്യാ കോളജ് ഓഫ് നഴ്സിംഗിൽ അധ്യാപകരും വിദ്യാർഥികളും വിവിധ ബോധവത്കരണ പരിപാടികൾ നടത്തി. സന്ദേശങ്ങൾ അടങ്ങിയ ചാർട്ടുകൾ, പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
റാലിയും പൊതുസമ്മേളനവും നടന്നു. എഎസ്ഐ ഗോപാലഷെട്ടി, മനേജിംഗ് ട്രസ്റ്റി ടോണി ടോം, ദയനാന്ദ്, പ്രിൻസിപ്പൽ ഹേമവതി എന്നിവർ പങ്കെടുത്തു.