കലോത്സവ വിജയിയെ അനുമോദിച്ചു
1375758
Monday, December 4, 2023 5:46 AM IST
വെള്ളരിക്കുണ്ട്: തേജസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ സമ്മാനർഹയായ സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂൾ വിദ്യാർഥിനി തെരേസ ജോജി പാലമറ്റത്തിനെ അനുമോദിച്ചു.
ലാൻഡ് പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ മാനേജർ ടി.സി. ചാക്കോ തുളിശ്ശേരി ഉദ്ഘാടനം ചെയ്തു.സൈമൺ മൊട്ടയാനേൽ അധ്യക്ഷത വഹിച്ചു.
ബേബി ജോസഫ് പുതുമന, ടോമി മണിയൻതോട്ടം, മാത്യു കാഞ്ഞിരത്തിങ്കൽ, ബിജു തുളിശേരി, ജോസ് കാക്കക്കൂട്ടുങ്കൽ, ജോണി മുത്തേടത്ത്, തങ്കച്ചൻ വടക്കേമുറി, ലിജിൻ ഇരുപ്പക്കാട്ട്, ജോഷ്ജോ ഒഴുകയിൽ, ജോസഫ് കുമ്മിണി, ജോസ്കുട്ടി പാലമറ്റം, ബേബി മുതുകത്താനിയിൽ എന്നിവർ പ്രസംഗിച്ചു.