മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ തിരുനാളിന് കൊടിയേറി
1375759
Monday, December 4, 2023 5:46 AM IST
മാലക്കല്ല്: ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭ തിരുനാളിന് തുടക്കമായി. ദിവസവും വൈകുന്നേരം 4.30ന് ജപമാല, ലാദീഞ്ഞ്, വിശുദ്ധകുർബാന, നൊവേന എന്നിവ നടക്കും.
ഫാ.അനീഷ് പുല്ലാട്ട്, ഫാ.ജോസ് പാറയിൽ, ഫാ.ജോപ്പൻ ചെത്തിക്കുന്നേൽ, ഫാ.ഷിനോജ് വെള്ളായിക്കൽ, ഫാ.ജോയൽ മുകളേൽ, ഫാ.ഫിലിപ്പ് കൊച്ചുപറമ്പിൽ, ഫാ.ബേബി കട്ടിയാങ്കൽ എന്നിവർ കാർമികത്വം വഹിക്കും.
സമാപനദിനമായ 10നു രാവിലെ 6.30 ആഘോഷമായ പാട്ടുകുർബാന- ഫാ.ജോബിഷ് തടത്തിൽ, 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന- ഫാ.ഫിലിപ്പ് രാമച്ചനാട്ട്, തിരുനാൾ സന്ദേശം- ഫാ.ജോമോൻ കൂട്ടുങ്കൽ. പരിശുദ്ധ കുർബാനയുടെ ആശീർവാദം- ഫാ.ജോസ് തറപ്പുതൊട്ടിയിൽ.