തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കുടുംബസംഗമം
1376226
Wednesday, December 6, 2023 8:09 AM IST
കാറഡുക്ക: തെങ്ങിന്റെ ചങ്ങാതിക്കൂട്ടം രണ്ടാമത് ജില്ലാതല കുടുംബസംഗമം പൊലിയംതുരുത്ത് ഇക്കോ ടൂറിസ്റ്റ് വില്ലേജിൽ സിപിസിആർഐ സിനീയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി. തമ്പാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എച്ച്. മണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു മുഖ്യാഥിതിയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ധന്യ (ബേഡഡുക്ക), പി.വി. മിനി (മുളിയാർ), മുരളി പയ്യങ്ങാനം (കുറ്റിക്കോൽ), ചങ്ങാതിക്കൂട്ടം രക്ഷാധികാരി കെ.ടി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ബിനു ബളാൽ സ്വാഗതവും സതീശൻ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
ചങ്ങാതികൂട്ടത്തിലെ മികച്ച ക്ഷീര കർഷകൻ, തെയ്യം കലാകാരൻ എന്നിവരെയും പുതുതായി ഇതിൽ അംഗത്വമെടുത്ത് ജോലി ചെയ്യുന്ന വനിത തൊഴിലാളികളെയും ആദരിച്ചു. കൂട്ടാതെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ തൊഴിലാളികളുടെ മക്കളെ അനുമോദിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാ സംസ്കാരിക പരിപാടികളും നടന്നു.