കാ​ട്ടാ​ന​ശ​ല്യം നേ​രി​ടാ​ൻ താ​ത്കാ​ലി​ക വാ​ച്ച​ര്‍​മാ​രെ നി​യ​മി​ക്കും
Saturday, July 13, 2019 2:07 AM IST
രാ​ജ​പു​രം: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ താ​ത്കാ​ലി​ക വാ​ച്ച​ര്‍​മാ​രെ നി​യ​മി​ക്കാ​ന്‍ ജ​ന​കീ​യ​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.
ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ ഓ​ട്ട​മ​ല മു​ത​ല്‍ ക​ല്ല​പ്പ​ള്ളി രം​ഗ​ത്ത്മ​ല വ​രെ ഓ​രോ മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ അ​ക​ല​ത്തി​ലും ഒ​രാ​ളെ​വീ​തം ഒ​ന്പ​തു​പേ​രെ നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഈ​ഭാ​ഗ​ങ്ങ​ളി​ലെ സൗ​രോ​ര്‍​ജ​വേ​ലി​യു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല ഇ​വ​ര്‍​ക്കാ​യി​രി​ക്കും.
ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ല്‍ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കും. വ​നം​വ​കു​പ്പ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ന്‍റെ വാ​ഹ​ന​വും താ​ത്കാ​ലി​ക​മാ​യി ല​ഭ്യ​മാ​ക്കും. വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​ ല​ഭ്യ​മാ​ക്കി ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​വ​രു​ന്ന വ​നാ​തി​ര്‍​ത്തി​യി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്തു തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി കി​ട​ങ്ങ് നി​ര്‍​മി​ക്കും. വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ല്‍ കൃ​ഷി​ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍ അ​ക്ഷ​യ വ​ഴി ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്നും ഇ​തു പ​രി​ശോ​ധി​ച്ച് പ​ര​മാ​വ​ധി സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കി.
വ​നാ​തി​ര്‍​ത്തി​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന്‍റെ രൂ​ക്ഷ​ത സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി എ​ന്നി​വ​രെ കാ​ണാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ഞ്ഞ​ങ്ങാ​ട് ഫോ​റ​സ്റ്റ് റെ​യ്ഞ്ച​ര്‍ സു​ധീ​ര്‍ നെ​രോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ത​മ്പാ​ന്‍, ആ​ര്‍.​സി. ര​ജ​നി​ദേ​വി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​ആ​ര്‍. ബി​ജു, ജി. ​ഷാ​ജി​ലാ​ല്‍, സി.​ആ​ര്‍. അ​നൂ​പ്, ന​ളി​നാ​ക്ഷി, ഫോ​റ​സ്റ്റ് സെ​ക്‌ഷന്‍ ഓ​ഫീ​സ​ര്‍ ടി. ​പ്ര​ഭാ​ക​ര​ന്‍, എം.​എം. തോ​മ​സ്, ആ​ര്‍. സൂ​ര്യ​നാ​രാ​യ​ണ​ഭ​ട്ട്, എ​സ്. പ്ര​താ​പ്ച​ന്ദ്ര​ന്‍, എ.​ഇ. സെ​ബാ​സ്റ്റ്യ​ന്‍, ജി​നി​ല്‍ മാ​ത്യു, കെ.​കെ. കു​ഞ്ഞി​രാ​മ​ന്‍, ജോ​ര്‍​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.