പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ല്‍ ത​ട്ടി ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, July 17, 2019 10:43 PM IST
കു​മ്പ​ള: വീ​ട്ടി​ല്‍ ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ല്‍ ത​ട്ടി ഷോ​ക്കേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​മ്പ​ള ഷേ​ഡി​ക്കാ​വ് ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ക​ലാ​വ​തി(55)​യാ​ണു മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ വൈ​ദ്യു​ത​ക​മ്പി ക​ഴി​ഞ്ഞ​ദി​വ​സം പൊ​ട്ടി​വീ​ണി​രു​ന്നു. ഇ​ത് എ​ടു​ത്തു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് വീ​ട്ട​മ്മ​യ്ക്ക് ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ​യും വി​വാ​ഹം ക​ഴി​പ്പി​ച്ചു​വി​ട്ട​ശേ​ഷം ക​ലാ​വ​തി ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. ബ​ന്ധു​ക്ക​ള്‍ ലീ​ലാ​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഫോ​ണെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ലാ​വ​തി​യെ വൈ​ദ്യു​ത​ക​മ്പി​യി​ൽ പി​ടി​ച്ച് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. മ​ക്ക​ൾ: ചൈ​ത്ര, കു​മാ​രി, പ​വി​ത്ര.